Home | Temple | Upadevas | Offerings | Poojas | Festivals | Administration | Photo gallery | Contacts
Feel free to mail us:
thirumangalamtemple@gmail.com
Feel free to call us:
+91 85 47 95 54 79
 
 
 
 
Thirumangalam Temple - News & Events
 
 
 
 
 
 
 
 
രാമായണ മാസാചരണത്തിന്റെ ഭാഗമായി ഏങ്ങണ്ടിയൂർ തിരുമംഗലം ശ്രീമഹാവിഷ്ണു ശിവക്ഷേത്രത്തിൽ മഹാഗണപതി ഹോമവും,പ്രസാദ ഊട്ട് വിതരണവും നടന്നു.കോവിഡ് കാലത്തെ ഇടവേളക്ക് ശേഷമെത്തിയ രാമായണ മാസാചരണ ചടങ്ങുകളിൽ പങ്കെടുക്കാൻ നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ എത്തിയത്.രാവിലെ മഹാഗണപതി ഹോമത്തിന് ശേഷം ഭദ്രദീപം തെളിയിച്ച് ക്ഷേത്രം മേൽശാന്തി സജീവ് എമ്പ്രാന്തിരി രാമായണ മാസാചരണ ചടങ്ങുകൾക്ക് തുടക്കംകുറിച്ചു.കീഴ്‌ശാന്തിമാരായ ജയൻ എമ്പ്രാന്തിരി,ആദിത്യൻ എമ്പ്രാന്തിരി,ആദർശ് എമ്പ്രാന്തിരി,ഗോപാലകൃഷ്ണൻ എമ്പ്രാന്തിരി,നാഗരാജ് ഗോറെ എന്നിവർ സഹകാർമികരായി.മഹാഗണപതി ഹോമത്തിന് ശേഷം മഹാവിഷ്ണുവിനും,മഹാദേവനും വിശേഷാൽ പൂജകൾ നടത്തി.രാമായണ മാസാചരണ ചടങ്ങുകൾക്ക് അകമ്പടിയായി നാദസ്വര മേളവും നടന്നു.വൈകീട്ട് നിറമാലക്ക് ശേഷം ഭഗവത് സേവയും നടന്നു.അവിയൽ,തോരൻ,പയർ പുഴുക്ക്,നാരങ്ങാ കറി,പാലട പ്രഥമൻ ഉൾപ്പെടെ വിഭവ സമൃദ്ധമായിരുന്നു പ്രസാദ ഊട്ട്.വരുന്ന മുപ്പത്തൊന്ന് ദിവസവും ക്ഷേത്രത്തിൽ അന്നദാനം ഉണ്ടാകും.കർക്കിടക വാവ് ദിനമായ ഈമാസം 28ന് വ്യാഴാഴ്ച വിശേഷാൽ തിലഹോമവും,സായൂജ്യ പൂജയും നടക്കും.എല്ലാദിവസവും രാമായണ പാരായണവും,ഭഗവത് സേവയും ഉണ്ടാകുമെന്ന് മേൽശാന്തി സജീവ് എമ്പ്രാന്തിരി അറിയിച്ചു.
 
 
 
 
ഏങ്ങണ്ടിയൂർ തിരുമംഗലം ശ്രീമഹാവിഷ്ണു ശിവക്ഷേത്രത്തിൽ കർക്കിടക മാസാരംഭത്തിൽ മേൽശാന്തി സജീവ് എമ്പ്രാന്തിരി ഭദ്രദീപം കൊളുത്തിക്കൊണ്ട് തുടക്കം കുറിച്ചു.
 
 
 
 
 
 
 
 
 
Home | Temple | Upadevas | Offerings | Poojas | Festivals | Administration | Photo gallery | News Events | Contacts
2016 © thirumangalamtemple.com All Rights Reserved